പാലക്കാട്: കുട്ടികളില് പോഷകാഹാരം ഉറപ്പാക്കാന് ഷോളയൂര് കുടുംബാരോഗ്യ കേന്ദ്രത്തില് ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. ഷോളയൂര് കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഷോളയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്ത്തി പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷോളയൂര് കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള പോഷക പുനരധിവാസ കേന്ദ്രത്തിലെ കുട്ടികള്ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാതരം പച്ചക്കറികളും പദ്ധതിയുടെ ഭാഗമായി നട്ടുവളര്ത്തുന്നുണ്ട്.
ഷോളയൂര് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി അംഗം ജിതേഷ്, ബ്ലോക്ക് അംഗം ഷാജു, വാര്ഡ് അംഗം ലതകുമാരി, മെഡിക്കല് ഓഫീസര് ഡോ. മുഹമ്മദ് മുസ്തഫ, ഹെല്ത്ത് ഇന്സ്പെക്ടര് എസ്. എസ് കാളിസ്വാമി, ന്യൂട്രിഷനിസ്റ്റ് മുര്ഷിദ്, ശ്രീകുമാര്, അനീഷ് വേണുഗോപാല്, മണികണ്ഠന്, സുരേഷ്, ജിമോന്, ജഫറലി, ആണ്ടവന് എന്നിവര് പരിപാടിയില് പങ്കെടുത്തു.