സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഈ അധ്യയന വർഷം ആരംഭിക്കുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷൻ, ഡി.ടി.പി എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡാറ്റ എൻട്രി, എം.എസ് ഓഫീസ്, അക്കൗണ്ടിംഗ് എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.സി,എസ്.ടി, ബി.പി.എൽ വിഭാഗങ്ങളിൽ പെട്ടവർക്ക് ഫീസ് ഇളവ് ലഭിക്കും. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശമുള്ള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0497 2729877, 9947763222.