പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ജൂൺ 7 ന് രാവിലെ  7.30 മുതൽ 9.15 വരെ നടത്തുവാൻ നിശ്ചയിച്ചതും എന്നാൽ നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ/ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസ് വകുപ്പിലെ മെഡിക്കൽ ഓഫീസർ (ആയുർവേദ)/അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ(ആയുർവേദ) തസ്തികയിലേക്കുളള ഒ എം ആർ പരീക്ഷ 28 ന്  രാവിലെ  7.30 മുതൽ 9.15 വരെ നടത്തും.   ഉദ്യോഗാർത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങൾക്കോ, സമയത്തിനോ, രജിസ്റ്റർ നമ്പറിനോ മാറ്റമില്ല.