പാലക്കാട്: ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള് നിര്വഹിച്ചു. പ്രൊജക്ട് ഓഫീസര് പി.എസ് ശിവദാസന് അധ്യക്ഷനായി. മേളയില് തനത് ഉത്പ്പന്നങ്ങള്ക്ക് ഓഗസ്റ്റ് 20 വരെ 30 ശതമാനം പ്രത്യേക റിബേറ്റ് നല്കും. 499, 750, 2999 എന്നീ വിലകളില് ഖാദി കിറ്റ് വില്പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. സര്ക്കാര് ജീവനക്കാര്ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. ഖാദി ബോര്ഡിന് കീഴിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ, ഗ്രാമ സൗഭാഗ്യ വില്പനശാലകളില് ഖാദി ഉല്പ്പന്നങ്ങളും ഖാദി കിറ്റും ലഭ്യമാണ്.