എച്ച്.ഡി.സി & ബി.എം കോഴ്‌സിന്റെ പുതിയ (2014-15) സ്‌കീമിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ, ഒന്നാം സെമസ്റ്റര്‍ പരീക്ഷ, പഴയ സ്‌കീം (2008-2013) ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ ആഗസ്റ്റ് ആറിന് ആരംഭിച്ച് 20 ന് അവസാനിക്കും.
എച്ച്.ഡി.സി & ബി.എം (2014) സ്‌കീമിന്റെ ഒന്നും, രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പരീക്ഷാഫീസ് പേപ്പറൊന്നിന് 250 രൂപാ ക്രമത്തില്‍ ഓരോ സെമസ്റ്ററിനും 1250 രൂപാ വീതവും എച്ച്.ഡി.സി & ബി.എം. ഓള്‍ഡ് (2008-13) സ്‌കീം പരീക്ഷകള്‍ക്ക് പേപ്പറൊന്നിന് 250 രൂപ വീതവും അതാത് സഹകരണ പരിശീലന കോളേജുകള്‍ ഇന്ന് (ജൂണ്‍ 22) മുതല്‍ സ്വീകരിക്കും. ഫീസിനോടൊപ്പം അപേക്ഷാഫാറം 50 രൂപ, ഹാള്‍ടിക്കറ്റ് 50 രൂപ, മാര്‍ക്ക് ലിസ്റ്റ് 100 രൂപ എന്ന നിരക്കില്‍ 200 രൂപയും അടയ്ക്കണം.
പരീക്ഷാഫീസും അപേക്ഷയും ജൂലൈ മൂന്ന് വരെ പിഴയില്ലാതെയും 50 രൂപാ പിഴയോടെ ഒമ്പത് വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ അതാതു സഹകരണ പരിശീലന കോളേജ് പ്രിന്‍സിപ്പാള്‍മാരില്‍ നിന്ന് ലഭിക്കുമെന്ന് കേന്ദ്ര പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
