ജില്ലയില്‍ ഇന്ന് 1371 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1428 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1366 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 216 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-37, കരുനാഗപ്പള്ളി-29, പരവൂര്‍-17, കൊട്ടാരക്കര-ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-42, പൂതക്കുളം-38, മയ്യനാട്-37, ആദിച്ചനല്ലൂര്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 35 വീതവും കല്ലുവാതുക്കല്‍-34, കൊറ്റങ്കര, തഴവ പ്രദേശങ്ങളില്‍ 33 വീതവും ഇളമാട്, വെട്ടിക്കവല ഭാഗങ്ങളില്‍ 32 വീതവും അഞ്ചല്‍-31, ഇടമുളയ്ക്കല്‍-28, നിലമേല്‍-27, ഏരൂര്‍-25, പെരിനാട്-24, ഇളമ്പള്ളൂര്‍, ചാത്തന്നൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 23 വീതവും ഇട്ടിവ, തേവലക്കര ഭാഗങ്ങളില്‍ 21 വീതവും നെടുമ്പന, പത്തനാപുരം പ്രദേശങ്ങളില്‍ 20 വീതവും കുലശേഖരപുരം, വിളക്കുടി എന്നിവിടങ്ങളില്‍ 19 വീതവും കരീപ്ര, ചവറ, തൃക്കരുവ, പന്മ ന, മൈലം ഭാഗങ്ങളില്‍ 18 വീതവും വെളിനല്ലൂര്‍-17, കടയ്ക്കല്‍, തെന്മല , നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 16 വീതവും പവിത്രേശ്വരം-15, കരവാളൂര്‍-14, ക്ലാപ്പന-13, അലയമണ്‍, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ 11 വീതവും പട്ടാഴി, പിറവന്തൂര്‍ ഭാഗങ്ങളില്‍ 10 വീതവും ആലപ്പാട്, കുണ്ടറ, പേരയം, മേലില പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ഈസ്റ്റ് കല്ലട, കുമ്മിള്‍, ചടയമംഗലം, ചിറക്കര എന്നിവിടങ്ങളില്‍ എട്ടു വീതവും ഉമ്മന്നൂര്‍, ചിതറ, ശാസ്താംകോട്ട ഭാഗങ്ങളില്‍ ഏഴു വീതവും കുളക്കട, തലവൂര്‍, പനയം പ്രദേശങ്ങളില്‍ ആറു വീതവും നീണ്ടകര, മണ്‍ട്രോതുരുത്ത്, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ അഞ്ചു വീതവും എഴുകോണ്‍, പോരുവഴി, മൈനാഗപ്പള്ളി, വെളിയം ഭാഗങ്ങളില്‍ നാലു വീതവും തൊടിയൂര്‍, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.