യോഗാഭ്യാസത്തിന്റെ ദൃശ്യ-സംഗീതാവിഷ്‌കാരമുള്‍പ്പടെ വിപുല പരിപാടികളോടെ അന്താരാഷ്ട്ര യോഗാദിനം ജില്ലയില്‍ ആചരിച്ചു. ജില്ലാ പഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി നടത്തിയ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍  പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയായ ചടങ്ങില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ ഫത്താഹ് യോഗദിന സന്ദേശം നല്‍കി.
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ഡോ. കെ രാജശേഖരന്‍, സെക്രട്ടറി കെ. പ്രസാദ്, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഷാജി ജോസ്, ഹോമിയോ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രിയദര്‍ശിനി തുടങ്ങിയവര്‍ പങ്കെടുത്തു.
  ഡോ. സോണിയ, ഡോ. ശ്യാം കുമാര്‍ എന്നിവര്‍ യോഗ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍തി.  യോഗ പരിശീലന കളരിയും ആയുഷ്‌വെല്‍ സെന്ററിലെ യോഗ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദൃശ്യ സംഗീതാവിഷ്‌കാരവും നടന്നു.