ജില്ലയില്‍ മാനസിക വൈകല്യമുള്ള 264 പേരുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന് അനുമതിയായി. ജില്ലാ കലക്ടര്‍ ചെയര്‍മാനായ നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഹിയറിംഗ് നടത്തി അനുമതിപത്രം നല്‍കിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രങ്ങള്‍ നല്‍കിയത്.
പുതിയ 84 അപേക്ഷകളാണ് ഇന്നലെ നടത്തിയ ഹിയറിംഗില്‍ പരിഗണിച്ചത്. 62 എണ്ണം തീര്‍പ്പാക്കി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ നടത്തിയ ഹിയറിംഗില്‍  നാഷനല്‍ ട്രസ്റ്റ് കണ്‍വീനര്‍ ഡി. ജേക്കബ്, അംഗം അഡ്വ. ടി. പി. ജേക്കബ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍. ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷെറീഫ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍, ഡോ. വി. കൃഷ്ണവേണി, ഡോ. പ്രീതാ ജയിംസ്, വരുണ്‍ ജോര്‍ജ്, ജി.സി. സുജ എന്നിവര്‍ പങ്കെടുത്തു.