പി.എസ്.സി മാറ്റിവച്ച കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ എച്ച്.എസ്.എസ്.റ്റി ഫിസിക്‌സ്(ജൂനിയര്‍, കാറ്റഗറി നമ്പര്‍ 332/2017) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 27ന് നടക്കും.
ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍/അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദ, കാറ്റഗറി നമ്പര്‍-541/2017) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 28ന് നടക്കും.
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റിഫ്രജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, കാറ്റഗറി നമ്പര്‍ – 002/2017) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 29ന് നടക്കും.
രാവിലെ 7.30 മുതല്‍ 9.15 വരെയാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും രജിസ്റ്റര്‍ നമ്പരുകള്‍ക്കും മാറ്റമില്ല.