എറണാകുളം : നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പാക്കുന്ന വഴിയോര വിപണിയുടെ ഏലൂർ നഗരസഭയിലെ ഉത്‌ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിച്ചു. ഏലൂർ നഗരസഭ ചെയർമാൻ എ. ഡി സുജിൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികളും പഴവര്ഗങ്ങളും വിപണിയിൽ ലഭ്യമാക്കും. എല്ലാ വ്യാഴാഴ്ചകളിലും ആയിരിക്കും വിപണി നടക്കുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് എ. എം സബിത,കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിത കുമാരി, അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ്, കൃഷി ഓഫീസർ അഞ്ജു മറിയം, തുടങ്ങിയവർ പങ്കെടുത്തു.