തിരുവനന്തപുരം: തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജി (റിട്ട.) അഭയ് മനോഹർ സപ്രെയുടെ സിറ്റിങ് ഓഗസ്റ്റ് നാലിന് നടക്കും. കുമളി ഹോളിഡേ റിസോർട്ടിലെ കോൺഫറൻസ് ഹാളിൽ രാവിലെ 10.30നാണ് സിറ്റിങ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലാളി, തൊഴിലാളി പ്രതിനിധികൾ, തൊഴിലുടമകൾ എന്നിവരുടെ ക്ലെയിമുകൾ സിറ്റിങ്ങിൽ പരിശോധിക്കുന്നതും തീർപ്പാക്കുന്നതുമാണ്.