കാസർഗോഡ്:  ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കാസർകോട് ജില്ലയിലെ ചന്ദ്രഗിരി റോവർസ് ആൻഡ് റെയിഞ്ചേഴ്സ് സ്‌കാർഫ് ഡേ ആചരിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിനെ സ്‌കാർഫ് അണിയിച്ചും വൃക്ഷത്തൈ സ്നേഹസമ്മാനമായി നൽകിയുമാണ് ഈ ദിനം പുതുക്കിയത്.സ്നേഹ സമ്മാനമായി നൽകിയ ലക്ഷ്മിതരു വൃക്ഷത്തൈ കളക്റ്ററേറ്റ് പരിസരത്ത് ജില്ലാ കളക്ടർ നട്ടു. കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി. പ്രഭാകരൻ സംസാരിച്ചു. റോവർ വിഭാഗം ജില്ലാ ഹെഡ് ക്വാർട്ടേർസ് കമ്മീഷണർ അജിത് സി കളനാട്, റോവർ ലീഡർ ഷിജിത് ആർ കളനാട്, റെയിഞ്ചേഴ്സ് ലീഡേഴ്‌സ് മിനി ഭാസ്‌കർ, തങ്കമണി രാമകൃഷ്ണൻ, രഞ്ജിനി സുരേഷ് എന്നിവർ സംബന്ധിച്ചു.