ജില്ലാ ആശുപത്രിയില് കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില് കരാര് അടിസ്ഥാനത്തില് നിയമനം നടത്തുന്നു. ഗവ അംഗീകൃത സ്ഥാപനത്തില് നിന്നും ജി.എന്.എം/ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പൂര്ത്തിയാക്കിയവരും കാത്ത് ലാബില് ഒരു വര്ഷത്തെ പ്രവൃത്തി പരിചയമുള്ളവരും നഴ്‌സിംഗ് കൗണ്സില് ഓഫ് കേരളയില് സ്ഥിര റജിസ്‌ട്രേഷന് ഉള്ളവര്ക്കും അപേക്ഷിക്കാം. പ്രായപരിധി 18 -40 വയസ്സ്. താത്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളുടെ പകര്പ്പുകള് സഹിതം hrdistricthospitalpkd@gmail.com ല് ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്പ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്: 0491-2533327, 2534524.