കാസർഗോഡ്:   2018 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയത്തിമെടുത്ത് കുറഞ്ഞത് നാലു വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ചു വിജയിച്ചവരും 2018-ലെ മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയില്‍ 15 ശതമാനം കുറയാതെ സ്‌കോര്‍ നേടിയവരുമായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2019-ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി ഒരു വര്‍ഷത്തെ കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്തു പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും പ്രവേശന പരിശീലനത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2018-ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുത്തതും 25 ശതമാനം കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ പരാമര്‍ശിത പരിശീലനത്തിനു പരിഗണിക്കും. രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷ പരിശീലനത്തില്‍ പങ്കെടുത്തവരെ ഈ കോച്ചിംഗ് ക്ലാസിലേക്ക് വീണ്ടും പരിഗണിക്കില്ല. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും.

പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം നടക്കുന്ന സ്ഥലത്ത് താമസിച്ച് പങ്കെടുക്കുന്നതിനുള്ള രക്ഷിതാവിന്റെ സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി പ്ലസ്ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, 2018 പ്രവേശന പരീക്ഷയുടെ സ്‌കോര്‍ ഷീറ്റിന്റെ പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഈ മാസം 26ന് അഞ്ചിനകം (ജൂണ്‍ 26) ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനത്തടി, കാസര്‍കോട്, നീലേശ്വരം,എന്‍മകജെ എന്നീ ഓഫീസുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 04994-255466