പാലക്കാട്: വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടില് പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല് മാനേജ്‌മെന്റ് സര്ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്, ഫുഡ് ആന്ഡ് ബീവറേജ് സര്വീസ് കോഴ്‌സുകളിലേക്ക് എസ് എസ് എല് സി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്ക്ക് പഠനം സൗജന്യമായിരിക്കും. സീറ്റുകളുടെ 75% എസ്.സി, എസ്.ടി വിഭാഗങ്ങള്ക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ അയയ്ക്കുന്നതിനും വിശദവിവരങ്ങള്ക്കും www.fcikerala.org സന്ദര്ശിക്കുക. അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10. ഫോണ് – 04922 256677, 9447610223, 9645969330.