കാസർഗോഡ്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. എസ്.പി.സി സ്ഥാപക ദിനത്തില്‍ ടി. ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂലയിലെ സീനിയര്‍ കേഡറ്റുകള്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ചടങ്ങില്‍ പത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ പങ്കെടുത്തു.
സി.പി.ഒ എ.എ ഇല്യാസ് നേതൃത്വം നല്‍കി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ ജില്ലയിലെ എല്ലാ എസ് പി സി യൂണിറ്റുകളിലും നടക്കും.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളില്‍ നിന്നും സമാഹരിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എസ്.പി.സി സി.പി.ഒ ഹരികൃഷ്ണന്‍ തുക ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍ബീര്‍ ചന്ദിന് കൈമാറി.