കാസർഗോഡ്: ടോക്കിയോ ഒളിമ്പിക്‌സിനോടനുബന്ധിച്ച് ജില്ലാ സ്‌പോര്‍ട്‌സ് കണ്‍സിലിന്റെയും സ്റ്റുഡന്റ്‌സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെ നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ചട്ടഞ്ചാല്‍ സി.എച്ച്. എസ്.എസിലെ എ.കെ. അഭിനന്ദ് ഒന്നാം സ്ഥാനവും കക്കാട് ജി.എച്ച്. എസ്.എസിലെ കാര്‍ത്തിക് സി മാണിയൂര്‍ രണ്ടാം സ്ഥാനവും കുണ്ടംകുഴി ജി.എച്ച്. എസ്.എസിലെ എം.കെ മീര മൂന്നാം സ്ഥാനവും നേടി. 2042 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
