കാസർഗോഡ്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി ) പന്ത്രണ്ടാമത് പിറവി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്പിസി പതാക ഉയര്‍ത്തി. എസ്പിസി മുന്‍ അംഗങ്ങളായ പയനിയര്‍ കേഡറ്റുകള്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു.
അച്ചടക്കവും ലക്ഷ്യബോധവുമുള്ള യുവസമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും, അതുവഴി ഉത്തരവാദിത്തബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട എസ്പിസി പദ്ധതി ജില്ലയില്‍ വളരെ വിജയകരമായും മാതൃകാപരമായും പ്രവര്‍ത്തിച്ചുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. കോവിഡ് കാലത്ത് സമൂഹത്തെ എല്ലാത്തരത്തിലും സഹായിക്കുകയും സേവിക്കുകയും ചെയ്തുവരുന്ന കേഡെറ്റുകളെ ജില്ലാ പോലീസ് മേധാവി അഭിനന്ദിക്കുകയും ചെയ്തു.
ജില്ലാ നോഡല്‍ ഓഫീസറും ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുമായ ആര്‍. പ്രദീപ്കുമാര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്ഐ സുരേഷ് കുമാര്‍, അധ്യാപകരായ തോമസ് ചാക്കോ, മഞ്ചു വര്‍ഗീസ്, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു. ഓഗസ്റ്റ് രണ്ടു മുതല്‍ ഒമ്പത് വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ ദിനാചരണത്തിന്റെ ഭാഗമായി നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിലെ വിവിധ എസ് പി സി സ്‌കൂളുകളിലും പതാക ഉയര്‍ത്തലും പ്രതിജ്ഞയെടുക്കലും നടന്നതായി നോഡല്‍ ഓഫീസര്‍ പറഞ്ഞു.