ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി പഞ്ചായത്തിലെ രണ്ടാം വാർഡ് ചാമകുന്നിൽ പ്രവർത്തിച്ചിരുന്ന പൊതുവിതരണ കേന്ദ്രം എ.ആർ.ഡി 58 ന് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് ബന്ധപ്പെട്ട വാർഡ്, റേഷൻകടയുടെ സേവന പരിധിയിൽ ഉൾപ്പെടുന്ന വനിതകൾ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മകൾ, വനിതാ സ്വയം സഹകരണസംഘങ്ങൾ എന്നിവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ നിബന്ധനകൾക്ക് വിധേയമായി നിശ്ചിതഫോറത്തിലുള്ള അപേക്ഷ ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കും. ഫോൺ: 0491-2505541.