തിരുവനന്തപുരം: ജില്ലയിൽ ഓഗസ്റ്റ് 03ന് 1133 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 797 പേർ രോഗമുക്തരായി. 7.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10709 പേർ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ 1051 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 2114 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1988 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32191 ആയി.