തിരുവനന്തപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വായിച്ചിട്ടുള്ള പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കാനായിരുന്നു മത്സരം. യു.പി. വിഭാഗത്തില്‍ ആലന്തറ ഗവ. യുപി സ്കൂളിലെ നന്ദന കൃഷ്ണ ഒന്നാം സ്ഥാനവും ഇതേ സ്കൂളിലെ ഗൗതം ആര്. നായര്‍ രണ്ടാം സ്ഥാനവും നേടി.
മറ്റു വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍:
ഹൈസ്കൂള്‍
ഒന്നാം സ്ഥാനം – അന്ന എസ്. (ജി.എച്ച്.എസ്.എസ്. അഴൂര്‍), രണ്ടാം സ്ഥാനം – ദിവ്യ എസ്. (ജി.ജി.എച്ച്.എസ്.എസ്. മലയിന്‍കീഴ്)
ഹയര്‍ സെക്കന്‍ഡറി
ഒന്നാം സ്ഥാനം – അമൃത എസ്. നായര്‍ (ജി.എച്ച്.എസ്. അയിരൂപ്പാറ), രണ്ടാം സ്ഥാനം – ആര്‍ച്ച മോഹന്‍ (രാജാ രവിവര്‍മ ഗേള്‍സ് എച്ച്.എസ്.എസ്. കിളിമാനൂര്‍)