തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ മുഖേന മഹിളാപ്രധാന്‍ ഏജന്റായി നിയമിതയായ കാഞ്ഞിരംകുളം പോസ്റ്റ് ഓഫിസിലെ ആര്‍. വസന്തകുമാരിയുടെ ഏജന്‍സി(സി.എ. നം. 7/ATR/80) റദ്ദാക്കിയതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പോസ്റ്റ് ഓഫിസ് ആര്‍.ഡി. നിക്ഷേപവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയുമായി യാതൊരു ഇടപാടും നടത്തരുതെന്നും അറിയിപ്പില്‍ പറയുന്നു.
നിക്ഷേപകര്‍ എല്ലാ മാസവും പാസ്ബുക്ക് പരിശോധിച്ച് ഉറപ്പാക്കണം. ജില്ലയിലെ മഹിളാ പ്രധാന്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫിസറുടെ 0471 2478731, 8547454534 എന്നീ നമ്പറുകളില്‍ അറിയിക്കാം. വിലാസം: ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സി.ഐ. പരമേശ്വരപിള്ള റോഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം 695 035. ഇ-മെയില്‍: nsdtvmdist@gmail.com.