മലപ്പുറം: കേര കൃഷി വികസനത്തിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്‍ മുഖേന തൈങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. തൈങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ. തിരുത്തി നിര്‍വഹിച്ചു. ഡബ്ല്യൂ.സി.ടി ഇനത്തില്‍ പെട്ട 1040 തൈങ്ങിന്‍ തൈകളാണ് വിതരണത്തിനെത്തിയിരിക്കുന്നത്.
സംസ്ഥാന കൃഷിവകുപ്പിന്റെ 50 ശതമാനവും പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി 25 ശതമാനവും സബ്‌സിഡി തെങ്ങിന്‍ തൈകള്‍ക്ക്  ലഭ്യമാണ്. 25 ശതമാനം മാത്രമാണ് ഗുണഭോക്തൃ വിഹിതം. അപേക്ഷയും നികുതി രശീതിയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയുമാണ് തൈ വാങ്ങാന്‍ ആവശ്യമായ രേഖകള്‍. ഒരാള്‍ക്ക് നാല് തൈങ്ങിന്‍ തൈകള്‍ വരെ മാത്രമാണ് ലഭിക്കുക.
വിതരണ ചടങ്ങില്‍ വൈസ് പ്രസിഡന്റ്  ജിന്‍സി ടീച്ചര്‍, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ആനന്ദന്‍,  കൃഷിഭവന്‍ ഓഫീസര്‍ സുമ്‌ന.എ.ബീവി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.