മലപ്പുറം: സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണുമായി സഹകരിച്ച് ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റന്‍സ് കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 18നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. 0483 2734932.