മലപ്പുറം: തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ www.gptcthirurangadi.in ല്‍ സന്ദര്‍ശിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ബയോഡാറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബി.ടെക്/എം.ടെക് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം aknmguest@gmail.com ല്‍ അപേക്ഷ സമര്‍പ്പിക്കണം.  ഇന്റര്‍വ്യൂവിന്  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.