പാലക്കാട്: ഒറ്റപ്പാലം – പഴയന്നൂര് റോഡിലെ മായന്നൂര് പാലത്തില് അടിയന്തര അറ്റക്കുറ്റ പ്രവൃത്തികളുടെ ഭാഗമായി ഓഗസ്റ്റ് 25 മുതല് ഒക്ടോബര് ഒന്ന് വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് ആറ് മുതല് അറിയിച്ചിരുന്ന ഗതാഗത നിയന്ത്രണമാണ് മാറ്റിയത്.