ശതാബ്ദിയാഘോഷിക്കുന്ന കയ്പ്പമംഗലം ഗവ.ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഇനി ഹൈടെക്. ചാലക്കുടി എം.പി. ടിവി ഇന്നസെന്‍റിന്‍റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചു. എം.പി ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച് 19 ക്ലാസ്സ്മുറികള്‍ ഹൈടെക് ആക്കിമാറ്റി. ഹൈടെക് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനവേദിയില്‍ 14 ലക്ഷം രൂപയുടെ സ്കൂള്‍ ബസ്സും എം.പി വാഗ്ദാനം ചെയ്തു. 8 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ററി ലാബും നിര്‍മ്മിച്ചു. തീരപ്രദേശത്തെ സാധാരണക്കാരുടെ ആശ്രയമായ സ്കൂളില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ് എസ്.എസി. വിഭാഗങ്ങളിലായി 1000ത്തോളം പേരാണ് പഠിക്കുന്നത്.
