കൊല്ലം:ജില്ലയില്‍  1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2867 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1539 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 218 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-48, പുനലൂര്‍-22, കരുനാഗപ്പള്ളി-17, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-121, അലയമണ്‍-62, കടയ്ക്കല്‍-56, കരീപ്ര-47, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ 42 വീതവും പട്ടാഴി, ചിതറ, ആലപ്പാട് പ്രദേശങ്ങളില്‍ 38 വീതവും വെട്ടിക്കവല-35, ഉമ്മന്നൂര്‍-34, തൃക്കോവില്‍വട്ടം, വിളക്കുടി ഭാഗങ്ങളില്‍ 31 വീതവും തെക്കുംഭാഗം-30, നെടുമ്പന- 24, പത്തനാപുരം-23, ആദിച്ചനല്ലൂര്‍- 22, അഞ്ചല്‍-21, ഏരൂര്‍-20, പൂതക്കുളം-19, മൈലം, കുളക്കട, ഓച്ചിറ എന്നിവിടങ്ങളില്‍ 18 വീതവും മേലില, മയ്യനാട്, ചവറ പ്രദേശങ്ങളില്‍ 16 വീതവും ക്ലാപ്പന, ചടയമംഗലം, പിറവന്തൂര്‍, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ 15 വീതവും തഴവ-14, ഇട്ടിവ, ഇളമ്പള്ളൂര്‍, നിലമേല്‍, പോരുവഴി എന്നിവിടങ്ങളില്‍ 13 വീതവും തെന്മ ല, കൊറ്റങ്കര, കരവാളൂര്‍, ഇളമാട് പ്രദേശങ്ങളില്‍ 12 വീതവും എഴുകോണ്‍, തേവലക്കര, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 11 വീതവും പെരിനാട്, പന്മന, കുലശേഖരപുരം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ 10 വീതവും നെടുവത്തൂര്‍-ഒന്‍പത്, ശൂരനാട് നോര്‍ത്ത്, തൃക്കരുവ, തലവൂര്‍ പ്രദേശങ്ങളില്‍ എട്ടു വീതവും ഈസ്റ്റ് കല്ലട, ചിറക്കര, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളില്‍ ഏഴു വീതവും കുണ്ടറ-ആറ്, ആര്യങ്കാവ്, കുന്നത്തൂര്‍, തൊടിയൂര്‍, പട്ടാഴി വടക്കേക്കര, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ അഞ്ചു വീതവും ശൂരനാട് സൗത്ത്, മണ്‍ട്രേതുരുത്ത് പ്രദേശങ്ങളില്‍ നാലു വീതവും പവിത്രേശ്വരം, പേരയം ഭാഗങ്ങളില്‍ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.