കൊല്ലം:ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 11 ന് ഇ – ലോക് അദാലത് നടക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്നവ, പൊന്നുംവില നഷ്ടപരിഹാരം, നാളിതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്ത ബാങ്ക് വായ്പ, ഫോണ്‍ വരിസംഖ്യ കുടിശിക തര്‍ക്കങ്ങള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില അണ്ടര്‍ വാല്യുവേഷന്‍ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍,വസര്‍ക്കാര്‍ വകുപ്പുകള്‍ മറ്റു സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെ ഉള്ള പരാതികള്‍ തുടങ്ങിയവ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍് അതത് താലൂക്ക് നിയമസേവന അതോറിറ്റികളില്‍ ലഭക്കും. ഫോണ്‍ നമ്പരുകള്‍ – കൊല്ലം (8848244029), കൊട്ടാരക്കര (9645202759), കരുനാഗപ്പള്ളി (9446557589), പത്തനാപുരം /പുനലൂര്‍ (9446728100), കുന്നത്തൂര്‍ (9447303220).