ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935), കല്ലൂപ്പാറ (8547005034, 0469-2678983), ചേർത്തല (8547005038, 0478-2552714) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി ആഗസ്റ്റ് 9 വൈകിട്ട് അഞ്ച് മണിവരെ നീട്ടി.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പും നിർദ്ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളിൽ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് മണിവരെ സമർപ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri വഴിയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.inihrd.itd@gmail.com.