സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ പേര് ആര്‍. പരമേശ്വരപിള്ള മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്ന് പുനര്‍നാമകരണം ചെയ്തു.

പ്രമുഖ സഹകാരിയും എം.എല്‍.എയും പൊതു പ്രവര്‍ത്തകനുമായിരുന്ന ആര്‍. പരമേശ്വരപിള്ള സംസ്ഥാന സഹകരണ യൂണിയന്റെ മുന്‍ ചെയര്‍മാനുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനാണ് കോളേജിന് പേരു മാറ്റിയതെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അറിയിച്ചു.