എറണാകുളം : പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലെന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം 5, 8 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ ആണ് അപേക്ഷിക്കേണ്ടത് . കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി + ഗ്രേഡ് ഉള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.യോഗ്യരായവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബ്ലോക്ക് പഞ്ചായത്ത് /മുന്‍സിപ്പാലിറ്റി /കോര്‍പറേഷന്‍ പട്ടിക ജാതി ഓഫീസില്‍ ഓഗസ്റ്റ് 16 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി അപേക്ഷിക്കണം.