1. ജില്ലയിലെ എല്ലാ താലുക്ക്‌ ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ, വാഹനം ഉള്‍പ്പടെ
ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ സുസജ്ജമായി പ്രവര്‍ത്തിക്കേണ്ടതാണ്‌. എല്ലാ താലൂക്കുകളിലും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ 4 പേര്‍ ഉള്‍പ്പെടുന്ന സ്ക്വാഡ്
രൂപീകരിക്കേണ്ടതാണ്‌.

2. പോലീസ് ഫയർ ആൻഡ് റെസ്ക്യൂ കണ്‍ട്രോള്‍ റൂമുകളും ഏത് അടിയന്തര
സാഹചര്യങ്ങളും നേരിടാന്‍ തക്കവിധം സുസജ്ജമായിരിക്കണം.

3. ഇന്ന്‌ മുതല്‍ മഴ അവസാനിച്ച്‌ 24 മണിക്കൂര്‍ കഴിയുന്നത്‌ വരെ ക്വാറി
പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടതാണ്‌

4. മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കാന്‍
വനം വകുപ്പും .ഡി റ്റി പിസി സെക്രട്ടറിയും ആവശ്യമായ നടപടികള്‍
സ്വീകരിക്കണം.

5. ജില്ലയിൽ ലഭ്യമായ ക്രെയിനുകളും ,മണ്ണുമന്തി യന്ത്രങ്ങളും ആവശ്യം വരുന്ന മുറക്ക്‌
വിന്യസിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാൻ ഗതാഗത വകുപ്പിനെ
ചൂമതലപ്പെടുത്തി.

6. പൊതുമരാമത്തു വകുപ്പിന്‍റെ കാര്യാലയങ്ങളില്‍ അടിയന്തര റിപ്പയര്‍ സംഘങ്ങളെ
സജ്ജമാക്കി നിർത്തണം.

7. ജില്ലയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ
കെട്ടിടങ്ങള്‍ സജ്ജമാക്കി വയ്ക്കേണ്ടതും,താലൂക്ക് തഹസില്‍ദാര്‍മാര്‍/
വില്ലേജാഫീസര്‍മാര്‍ അവയുടെ താക്കോല്‍ കൈവശം സൂക്ഷിക്കേണ്ടതുമാണ്‌ .

8. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളില്‍
താമസിക്കുന്നവര്‍ക്ക്‌ / സുരക്ഷിതമല്ലാത്ത ലയങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ സുരക്ഷ /
ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതും ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതുമാണ്‌.

9. നദീ തീരങ്ങളിലും പാലങ്ങളിലും മലഞ്ചെരുവുകളിലും ബീച്ചുകളിലും വിനോദങ്ങളില്‍ ഏർപ്പെടുന്നതും സെൽഫി എടുക്കുന്നതും നിരോധിച്ചിരിക്കുന്നു. ഇത്‌ സംബന്ധിച്ച
മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ മൈക്ക്‌ അനൗൺസ്മെന്റിലൂടെയും അല്ലാതെയും പൊതു ജനങ്ങളെ അറിയിക്കേണ്ടതാണ്‌.

10. ജില്ലയില്‍ നിലവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പരാജയപ്പെടുന്ന പക്ഷം പകരം അടിയന്തര വാര്‍ത്താ വിനിമയ സംവിധാനം ഏര്‍പ്പെടുത്താന്‍ ബി എസ് എൻ എല്ലിനെ ചൂമതലപ്പെടുത്തി.

11. ജില്ലയിലെ എല്ലാ സാമൂഹ്യ / പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതും എമര്‍ജെന്‍സി ലൈഫ്‌ സപ്പോര്‍ട്ട്‌ നല്‍ക്കാന്‍ കഴിയുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകനെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്‌ . കൂടാതെ താലൂക്ക്‌ തലത്തില്‍ ഓരോ എമര്‍ജെന്‍സി മെഡിക്കല്‍ ടീമിനെയും തയ്യാറാക്കി നിർത്തണം.

12. ജില്ലയില്‍ 7 താലൂക്കുകളിലും 100 കിലോഗ്രാം അരി ,50 കിലോഗ്രാം പയര്‍ ,10 ലിറ്റര്‍ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ ആവശ്യം വന്നാല്‍ ഉപയോഗിക്കുവാനായി കരുതി വയ്ക്കേണ്ടതാണ്.

13. ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 14 കെ.എസ്‌.ആ.ടി.സി ബസ്സുകള്‍ തയ്യാറാക്കി നിർത്തണം.

14. ഒരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ കടലിലെയും, കായലിലേയും
മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു.

15. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ്‌ ബന്ധപ്പെട്ട എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും റൂള്‍ കര്‍വ്‌ പ്രകാരമുള്ള ജലനിരപ്പ്‌ മാത്രം നിലനിര്‍ത്തുവാനും നടപടി സ്വീകരിക്കേണ്ടതാണ്‌. അതോടൊപ്പം ജില്ലയിലെ നദികളിലേയും കായലുകളിലേയും മറ്റ് ജലാശയങ്ങളിലേയും ജലനിരപ്പ്‌ നിരീക്ഷിക്കേണ്ടതും ആവശ്യമായ മുന്നറിയിപ്പ്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക്‌ നല്‍കേണ്ടതുമാണ്‌. ആവശ്യമെങ്കില്‍ ജലാശയങ്ങളിലെ ജലനിരപ്പ്‌ ക്രമീകരിക്കുന്നതിന്‌ വേണ്ടുന്ന നടപടികള്‍ ബന്ധപ്പെട്ട ജലസേചന വകുപ്പ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍മാര്‍ സ്വീകരിക്കേണ്ടതാണ്‌.

16. ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലുടെയുള്ള ഗതാഗതം ഇന്ന്‌ വൈകുന്നേരം 7 മുതല്‍ നാളെ രാവിലെ 7 മണിവരെ നിയന്ത്രിക്കേണ്ടതാണ്‌. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കുവാന്‍ പാടുള്ളതല്ല.

17. ശക്തമായ കാറ്റില്‍ പറന്നു പോകുവാനോ തകരുവാനോ സാദ്ധ്യതയുള്ള മേല്‍ക്കൂരയുള്ള വീടുകളില്‍ താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍
സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റുവാന്‍ നടപടി
സ്വീകരിക്കണം.

18. കോവിഡ്‌ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുത ലഭ്യത
തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതിനായി ആശുപത്രികളില്‍ ജനറേറ്ററുകള്‍ സജ്ജമാക്കേണ്ടതാണ്‌. .

19. വൈദ്യുത ബന്ധത്തില്‍ തകരാറുകള്‍ വരുന്ന മുറക്ക്‌ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്ക്‌ ഫോഴ്‌സുകള്‍ തുടങ്ങിയവ വൈദ്യത വകുപ്പ്‌ സജ്ജമാക്കി നിര്‍ത്തണം.

20. ഇന്‍സിഡന്‍റ്‌ കമാണ്ടര്‍മാരായ തഹസില്‍ദാര്‍മാര്‍ താലൂക്ക്‌ തലത്തിലുള്ള ഇന്‍സിഡണ്ട്‌ റെസ്പോണ്‍സ്‌ സിസ്റ്റം പ്രവര്‍ത്തന സജ്ജമാക്കേണ്ടതാണ്‌ . ആവശ്യമെങ്കില്‍ ജില്ലാ തലത്തിലുള്ള ഇന്‍സിഡണ്ട്‌ റെസ്പോണ്‍സ്‌ സിസ്റ്റവും സജ്ജമാക്കണം.

21 . അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിട്ടുള്ള ഫാക്സറികളില്‍ അവ പ്രളയം ബാധിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആണോ ശേഖരിച്ചിട്ടുള്ളത്‌ എന്ന്‌ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ അവ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ, പ്രളയം ബാധിക്കാത്ത സ്ഥലങ്ങളിലേക്കൊ, മറ്റ്‌ നിയമങ്ങള്‍ മൂലം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ, മഴക്കാലത്ത്‌ മാറ്റേണ്ടതാണ്‌

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

1. പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും. എന്നാല്‍ പ്രളയ മേഖലയിലും, മണ്ണിടിച്ചില്‍ മേഖലയിലുമുള്ള ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക്‌ മാറാനും നിര്‍ദ്ദേശിക്കുന്നു.

2. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത്‌ (രാത്രി 7 മുതൽ രാവിലെ 7 വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

3. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

4. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം .

5. മലയോര മേഖലയിലെ റോഡുകള്‍ക്ക്‌ കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്‌. അതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം .

6. മരങ്ങള്‍ക്ക്‌ താഴെ വാഹനം പാര്‍ക്ക്‌ ചെയ്യരുത് .

7. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ തയ്യാറായിരിക്കണം.

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന്‌ മാതാപിതാക്കള്‍ ഉറപ്പ്‌ വരുത്തണം.

10. ജില്ലയിലെ ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ്‌ ഉയരുന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും പ്രധാനപ്പെട്ട
രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്ത്രക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റേണ്ടതുമാണ്‌.