പീച്ചി ജനമൈത്രി പൊലീസിന്റെയും കേരള കാർഷിക വകുപ്പിന്റെയും സഹകരണത്തോടെ പീച്ചി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻ്റെറി സ്‌കൂൾ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹരിതം അതിജീവനം എന്ന പച്ചക്കറി കൃഷി മത്സരത്തിൽ മുടിക്കോട് ചാത്തംകുളം സ്വദേശിയായ എമിൻ ടി ബ്ലെസ്സൻ ഒന്നാം സ്ഥാനം നേടി.

ടിനു ടി ഉണ്ണികൃഷ്ണൻ, ഷിംന എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പീച്ചി പൊലീസ് സ്‌റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് ഉപഹാരങ്ങൾ നൽകും. കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഭാഗമായി ഈ ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ അടച്ചിരിക്കേണ്ടിവരുന്ന കുട്ടികളുടെ വിരസത അകറ്റുകയും അവരിൽ സർഗാത്മകതയും കൃഷിയോടുള്ള ആഭിമുഖ്യവും വളർത്തുക എന്നതുമാണ് മത്സരത്തിന്റെ ഉദ്ദേശ്യം.

പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറി വിഭവങ്ങളുടെ വിത്തുകളും തൈകളും വിദ്യാർഥികൾക്ക് പൊലീസ് നൽകിയിരുന്നു. മണ്ണുത്തി ബി ആർ എസ് ഹോർട്ടികൾച്ചർ വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ ബിനിഷ. എസ്, പാണഞ്ചേരി വിത്തുൽപാദന കേന്ദ്രത്തിലെ അസിസ്റ്റൻറ് ഡയറക്ടർ ടി.ജെ റാണി, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസൻ, സനിൽകുമാർ, എന്നിവർ വിദ്യാർഥികളുടെ കൃഷിയിടം സന്ദർശിച്ചശേഷമാണ് മൂല്യനിർണയം നടത്തിയത്.