ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,031 കിടക്കകളിൽ 1,295 എണ്ണം ഒഴിവുണ്ട്. 98 ഐ.സി.യു കിടക്കകളും 46 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 676 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 326 കിടക്കകൾ, 17 ഐ.സി.യു, 28 വെന്റിലേറ്റർ, 350 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 422 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 192 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,702 കിടക്കകളിൽ 1,364 എണ്ണം ഒഴിവുണ്ട്.