വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ‘മിനിസ്റ്റേഴ്സ് മീറ്റ് ‘ നടത്തുന്നു. ആഗസ്റ്റ് 24 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി . വ്യവസായ സംബന്ധിയായ പരാതികൾ പരിഗണിക്കും.
മീറ്റില്‍ ഉള്‍പ്പെടുത്തുവാനുളള പരാതികള്‍ gmdiccalicut@gmail.com ഇ മെയിലില്‍ അയക്കുകയോ ഓഫീസുകളില്‍ സമര്‍പ്പിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:
വെളളയില്‍ താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട്: 8921020940, താലൂക്ക് വ്യവസായ ഓഫീസ്, കൊയിലാണ്ടി മിനി സിവില്‍സ്‌റ്റേഷന്‍: 9447860416, താലൂക്ക് വ്യവസായ ഓഫീസ്, വടകര മിനി സിവില്‍സ്‌റ്റേഷന്‍: 994694616 എന്നിവിടങ്ങളിൽ ബന്ധപ്പെടാം.