– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.36%

ആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 9) 771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1066 പേര്‍ രോഗമുക്തരായി. 11.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 750 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട. ആകെ 2,24,980 പേര്‍ രോഗമുക്തരായി. 9555 പേര്‍ ചികിത്സയിലുണ്ട്.

275 പേര്‍ കോവിഡ് ആശുപത്രികളിലും 1933 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6176 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 130 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2473 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1368 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20425 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 6784 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്.