ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള 2021-22ലെ ലംപ്സം ഗ്രാൻ്റിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ ജില്ലയിലെ ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്.

മറ്റു വകുപ്പുകളിൽ നിന്നും ലംപ്സം ഗ്രാൻ്റ് ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്കൂൾ അധികൃതർ മുഖേന ഓഗസ്റ്റ് 18നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 04862566823