തിരൂരങ്ങാടി, എ.കെ.എന്‍.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന് കീഴില്‍ വേങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള രണ്ടു വര്‍ഷ കാലാവധിയുള്ള ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sitttrkerala.ac.in എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 31/08/2021 വൈകുന്നേരം നാല് മണി വരെ സ്വികരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററുമായി ബന്ധപ്പെടുക. മൊബൈല്‍ നമ്പര്‍ 8943195595, 8606331896.
