വ്യവസായ സംരംഭകരുടെയും സംരംഭങ്ങള് തുടങ്ങാന് ആഗ്രഹിക്കുന്നവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്ക്കുന്നതിനായ് ഓഗസ്റ്റ് 16 ന് ജില്ലാ പഞ്ചായത്ത് ഹാളില് നടത്താന് നിശ്ചയിച്ചിരുന്ന മീറ്റര് മിനിസ്റ്റര് പരിപാടി സെപ്റ്റംബര് ആറിലേക്ക് മാറ്റിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് അറിയിച്ചു.
വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തില് നേരിട്ടോ palakkaddic@gmail.com ലോ ഓഗസ്റ്റ് 31 നകം സമര്പ്പിക്കണം. പരാതിയുടെ പകര്പ്പ് meetthe minister@gmail.com ല് സമര്പ്പിക്കണം. പരാതികള് ബന്ധപ്പെട്ട വകുപ്പുകളിലൂടെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.