കൊച്ചി: ഏലൂര്‍ കൃഷി ഭവന്‍ നടത്തുന്ന കര്‍ഷകദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കാര്‍ഷിക മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചി. മികച്ച പച്ചക്കറികൃഷി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍, പട്ടികജാതി/പട്ടികവര്‍ഗ കര്‍ഷകന്‍, യുവ കര്‍ഷകന്‍, വനിതാ കര്‍ഷക സമ്മിസംര കര്‍ഷകന്‍, വിദ്യാര്‍ഥി കര്‍ഷകന്‍, മട്ടുപ്പാവ് കൃഷി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, കര്‍ഷക തൊഴിലാളി, മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന പൊതുമേഖല/സ്വകാര്യമേഖലാ സ്ഥാപനം എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.

വ്യാഴാച്ച വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷയും കര്‍ഷകന്‍ കൃഷിയിടത്തില്‍ നില്‍ക്കുന്ന ഫോട്ടോകളും മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോയും കൃഷി ഭവന്റെ വാട്ട്‌സ്അപ് നമ്പരിലോ krishieloorpics@gmail.com മെയില്‍ ഐഡിയിലേക്കോ അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8129862259, 8075257104.