വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആന്റ് കൗൺസലിങ് സെല്ലിലേക്ക് ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറൽ ഡ്രൊ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം ആണ് ഗ്രാഫിക് ഡിസൈനറുടെ യോഗ്യത. വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി(മലയാളം, ഇംഗ്ലീഷ്), ബേസിക് പ്രോഗ്രാമിങ്, എം.എസ്.ഓഫീസ്, പേജ്‌മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യമാണ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ യോഗ്യത. ഉദ്യോഗാർത്ഥികൾ 12നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും അപേക്ഷയും പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി വിഭാഗം, ഹൗസിംഗ്‌ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2325323.
