മലപ്പുറം: ഹരിതകേരളം – ശുചിത്വ മിഷന്‍ – ക്ലീന്‍ കേരള – ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് അധ്യക്ഷത വഹിച്ചു.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് – മുനിസിപ്പല്‍ ഹാളുകളില്‍ വെച്ച് ഓണ്‍ലൈനായാണ് പരിശീലനം സംഘടിപ്പിച്ചത്. ഹരിതകേരളം കോ-ഓര്‍ഡിനേറ്റര്‍ ജിതിന്‍, ക്ലീന്‍ കേരള അസി. മാനേജര്‍ ശ്രീ. മുജീബ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് എന്നിവര്‍ അജൈവ മാലിന്യ ശേഖരണം, തരം തിരിക്കല്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസ് എടുത്തു.