ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,052 കിടക്കകളിൽ 1,268 എണ്ണം ഒഴിവുണ്ട്. 79 ഐ.സി.യു കിടക്കകളും 47 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 693 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 325 കിടക്കകൾ, 20 ഐ.സി.യു, 30 വെന്റിലേറ്റർ, 369 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 486 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 225 എണ്ണം ഒഴിവുണ്ട്. 69 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,863 കിടക്കകളിൽ 1,497 എണ്ണം ഒഴിവുണ്ട്.