കണക്ഷന്‍ ആവശ്യമില്ലാത്ത ഭാഗങ്ങളിലെ കണക്ടിവിറ്റി പൈപ്പുകള്‍ വിച്ഛേദിക്കും

കേരള ജല അതോറിറ്റി കിഫ്ബി പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയില്‍ പൂര്‍ത്തീകരിക്കുന്ന ചീക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണ ശൃംഖലയില്‍ നിന്നും ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കണക്ടിവിറ്റി പൈപ്പുകള്‍ ദുരൂപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കണക്ഷന്‍ ആവശ്യമില്ലാത്ത ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കണക്ടിവിറ്റി പൈപ്പുകള്‍ താത്ക്കാലികമായി വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി മലപ്പുറം സബ് ഡിവിഷ്ന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കണക്ഷന്‍ ആവശ്യമുള്ള വ്യക്തികള്‍ കൊണ്ടോട്ടി ജല അതോറിറ്റി ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. കണക്ടിവിറ്റി പൈപ്പുകള്‍ അനധികൃതമായി തുറന്ന് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.