മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിന് കീഴിൽ ചുണ്ടേലിൽ പ്രവർത്തിക്കുന്ന ഗവ. ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അദ്ധ്യായന വർഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറവും, മറ്റ് വിശദാംശങ്ങളും ആഗസ്റ്റ് 9 മുതൽ www.sittrkerala.ac.in എന്ന വെബ്സൈറ്റിൽ നിന്ന ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, രജിസ്ട്രേഷൻ ഫീസായ 25 രൂപയും സഹിതം ആഗസ്റ്റ് 31 വൈകിട്ട് 4 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04936 247420, 9846608596.