തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ പാതിരപ്പള്ളി വാര്‍ഡില്‍ നിര്‍മിക്കുന്ന പുതിയ സാംസ്‌കാരിക നിലയത്തിന്റെയും അങ്കണവാടിയുടെയും ശിലാസ്ഥാപനം വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വകയിരുത്തി 600 ചതുരശ്ര അടിയില്‍ ഇരു നിലകളായാണു കേന്ദ്രം നിര്‍മിക്കുന്നത്.

കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ എം.എസ്. കസ്തൂരി, എസ്. ജയചന്ദ്രന്‍ നായര്‍, ആര്‍. സുരകുമാരി ആര്‍, മുന്‍ പഞ്ചായത്ത് അംഗം കെ. ജയചന്ദ്രന്‍, പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എസ് രമണന്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.