എറണാകുളം : സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹവും പരിസരവും പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു . ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെയും, സാംസ്കാരിക പൈതൃകത്തെയും ഉൾപ്പെടുത്തി ടൂറിസം മേഖല വിപുലീകരിക്കുമെന്ന് സ്മാരകം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. സ്മാരകത്തിലെത്തിയ മന്ത്രിയെ സ്മാരക കമ്മറ്റി വൈസ് പ്രസിഡന്റ് സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ.കെ കൃഷ്ണകുമാർ , കമ്മറ്റി അംഗങ്ങളായ ഡോ. കെ.കെ ജോഷി, പൂയപ്പള്ളി തങ്കപ്പൻ, കെ. കെ വേലായുധൻ, സാജു ധർമ്മപാലൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.