മഹാമാരിയുടെ നാളിലും പ്രൗഢി കുറയാതെ 75ാമത് സ്വാതന്ത്ര്യം ദിനമാഘോഷിച്ച് നാട്. കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍തുറമുഖം, പുരാവസ്തു, പുരാരേഖ’ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. പോലീസിന്റെ മൂന്ന് പ്ലാറ്റുണും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണുമാണ് പരേഡില്‍ അണിനിരന്നത്. മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയിരുന്നു. ക്ഷണിക്കപ്പെട്ട നൂറ് പേര്‍ക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. കോവിഡ് 19ന്റെ പശ്ചാത്തലത്തിലായിരുന്നു ആളുകളെ ചുരുക്കിക്കൊണ്ടുള്ള പരിപാടികള്‍. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്എന്നിവർ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന് ഇ.ചന്ദ്രശേഖരന്‍, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, , എ.കെ.എം.അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി മംഗല്‍പാടി താലൂക്ക് ആശുപത്രി ഡോ.ഷാന്റി കെ.കെ, ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ.ഗീത ഗുരുദാസ്, ബേഡഡുക്ക താലൂക്ക് ആശൂപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.അമൂല്യ എം.ടി, കാസര്‍കോട് മെഡിക്കല്‍ കോളജ് അസി.പ്രൊഫസര്‍ ഡോ.ആദര്‍ശ് എം.ബി, ജില്ലാ ആശൂപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ അച്ചാമ്മ പി.കെ, നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ ജോബിയ വി, വോര്‍ക്കാടി എഫ്.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖരന്‍.ടി, ബന്തടുക്ക പി.എച്ച്.സിയിലെ ജെ.പി.എച്ച്.എന്‍ റീന എ.വി, കയ്യൂര്‍ എഫ്.എച്ച്.സിയിലെ ഫാര്‍മസിസ്റ്റ് വിനോദ്കുമാര്‍ കെ, ജനറല്‍ ആശുപത്രി ലാബ് ടെക്‌നീഷ്യന്‍ ദീപക്.കെ.ആര്‍, ജനറല്‍ ആശുപത്രിയിലെ അറ്റന്റന്റ് സീമ.വി.എ, ജില്ലാ ആശുപത്രി അറ്റന്റന്റ് ശോഭന പി.വി, ചെറുവത്തൂര്‍ സി.എച്ച്.സിയിലെ അറ്റന്റന്റ് രാധ.കെ.വി എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥികളായെത്തി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരേഡ്.