കോവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ ) വാർഷിക റിട്ടേൺസ് പിഴകൂടാതെ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി. ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസ് ഓപ്പറേറ്റർമാരും അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമനടപടികൾ ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഫോം ഡി വണ്ണിലും, പാൽ, പാൽ ഉത്പന്ന ഉൽപ്പാദക സംസ്ഥാനങ്ങൾ വാർഷിക ടേണോവർ ഫോം ഡി ടുവിലുമാണ് സമർപ്പിക്കേണ്ടത്. ഫോൺ- 8943346189.